001

കാക്കനാട്: ലോക കുരുവി ദിനത്തോടനുബന്ധിച്ചു തൃക്കാക്കരയിലെ സ്കൂൾ കുട്ടികൾക്ക് മൺപാത്ര വിതരണം നടത്തി. ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാക്കനാട് എം.എ.അബൂബക്കർ മെമ്മേറിയൽ ഗവ. എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രശസ്ത വനം ജീവി ഫോട്ടോഗ്രഫർ ഷൈജു കേളന്തറ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ റിച്ചാർഡ് ആന്റണി അദ്ധ്യക്ഷനായിരുന്നു. ഇൻഫോപാർക്ക്‌ പ്രോഗ്രസിസ് ടെക്കീസ് പ്രസിഡന്റ്‌ അനീഷ് പന്തലാനി മുഖ്യാഥിതിയായിരുന്നു. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ പി.എം. യുനുസ്, ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ അംഗങ്ങളായ സെക്രട്ടറി ആംബ്രോസ് തുതീയൂർ, വൈസ് ചെയർമാൻ അഗ്നിവേശ്, ജോയിന്റ് സെക്രട്ടറി നിതിൻ റാം നെടുവത്തൂർ തുടങ്ങിയവർ പങ്കെടുത്തു.