കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ക്യാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ജീന, ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ്, ഹെൽത്ത് സൂപ്രണ്ട് അജിത്, പഞ്ചായത്ത് അംഗം വി.എസ്. ബാബു എന്നിവർ സംസാരിച്ചു.