1

തോപ്പുംപടി: കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ. സി.എ. ആർ സിഫ്റ്റിലെ സോണൽ ടെക്നോളജി മാനേജ്മെന്റ് - അഗ്രിബിസിനസ് ഇൻക്യൂബേഷൻ സെന്റർ വിഭാഗം ഫിഷറീസ് മേഖലയിലെ സംരംഭകത്വ സാദ്ധ്യതകൾ വികസിപ്പിക്കുന്നതിന് "അക്വാബിസ് സമ്മിറ്റ്’എന്ന പേരിൽ ഒരു ഏകദിന സൗജന്യ സംരംഭക സെമിനാർ സംഘടിപ്പിച്ചു. എം.പി.ഇ.ഡി.എ ചെയർമാൻ ദൊഡ്ഡ വെങ്കട സ്വാമി ഉദ്ഘാടനം നിർവഹിച്ചു. സിഫ്ട് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ. ഗോപാലകൃഷ്ണൻ, അലക്സ് നൈനാൻ എന്നിവർ പങ്കെടുത്തു. സംരംഭക അനുഭവങ്ങൾ പങ്കുവച്ചു. സിഫ്ട് വികസിപ്പിച്ചെടുത്ത മത്സ്യ മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചു.