rotary
റോട്ടറി ക്ലബ് കളമശേരി, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ, ടാലി സൊല്യൂഷൻ എന്നിവർ ചേർന്ന് നിർമ്മിച്ച വീടിന്റെ താക്കോൽദാനം റോട്ടറി അസിസ്റ്റന്റ് ഗവർണർ സനൽകുമാർ നിർവഹിക്കുന്നു

കൊച്ചി: റോട്ടറി ക്ലബ് കളമശേരിയും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ടാലി സൊല്യൂഷനും ചേർന്ന് നിർമ്മിച്ച വീട് ചേരാനല്ലൂർ സ്വദേശിനി രാധയ്ക്ക് കൈമാറി. വീടിന്റ താക്കോൽദാനം റോട്ടറി അസിസ്റ്റന്റ് ഗവർണർ സനൽകുമാർ നിർവഹിച്ചു. റോട്ടറി കളമശേരി പ്രസിഡന്റ് എം.ഡി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവർണർ ഹരികൃഷ്ണ പിഷാരടി, പി.ജെ. ജോണി, മോഹൻ തമ്പുരാൻ, സെക്രട്ടറി തോമസ് വർഗീസ്, നാരായണമേനോൻ, സരേഷ് ബാബു, ആനന്ദ് എന്നിവർ പങ്കെടുത്തു.