പറവൂർ: കാരുണ്യ സർവീസ് സൊസൈറ്റിയും പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന തിമിരശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. അങ്കിത് നായർ ഉദ്ഘാടനം ചെയ്തു. ജിതേഷ് സിംഗ് അദ്ധ്യക്ഷത വഹിച്ചു. ആയുഷ്മാൻ ഭാരത് പി.എം.ജെ.എ.വൈ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഇൻഷുറൻസ് മുഖാന്തരമാണ് സൗജന്യ ശസ്ത്രക്രിയയും തുടർചികിത്സയും നൽകുന്നത്.