മൂവാറ്റുപുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂവാറ്റുപുഴ മത്സ്യമാർക്കറ്റിൽ എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് തൊഴിലാളികളുടെ സ്വീകരണം. ചൊവ്വാഴ്ച രാത്രി 11ന് മാർക്കറ്റിൽ എത്തിയ ഡീൻ രണ്ട് മണിക്കൂറോളം തൊഴിലാളികൾക്കൊപ്പം ചെലവഴിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, പി.എ. ബഷീർ, കെ.പി. ജോയി, കൗൺസിലർ കെ.കെ. സുബൈർ, ഖാദർ കടികുളം, ഹനീഫ രണ്ടാർ, മുഹമ്മദ് റഫീഖ്, എൽദോ ബാബു വട്ടക്കാവിൽ, സഹീർ മേനാമറ്റം, ഫാസിൽ സൈനുദ്ദീൻ, സാലി മുഹമ്മദ്, മുനീർ കടികുളം, സച്ചിൻ ജമാൽ, ജെബിൻ ടി. എന്നിവർ ഒപ്പമുണ്ടായിരുന്നു.