കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷൻ മുത്തപ്പൻ പള്ളിയിൽ 40-ാം വെള്ളിയാഴ്ച ഏകദിന ധ്യാനം നടക്കും. രാവിലെ 6.30ന് പ്രഭാത പ്രാർത്ഥന, 7.30ന് വിശുദ്ധ കുർബാന, 9.30ന് ധ്യാനത്തിന് മാത്യുസ് മോർ തിമോത്തിയോസ് മൊത്രാപ്പോലീത്ത നേതൃത്വം നൽകുമെന്ന് വികാരി ഫാ.പോൾ തോമസ്, സഹവികാരിമാരായ ഫാ. അജു ചാലപ്പുറം, ഫാ. ജോമോൻ പൈലി എന്നിവർ അറിയിച്ചു.