കോലഞ്ചേരി: ശിശുരോഗ വിദഗ്ദ്ധനും മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രി സ്ഥാപക ഡയറക്ടറുമായ ഡോ. കെ.സി. മാമന്റെ സ്മരണാർത്ഥം മെഡിക്കൽ ബിരുദ വിദ്യാർത്ഥികൾക്കായി നടത്തിയ സംസ്ഥാനതല മെഡിക്കൽ ക്വിസിൽ കോലഞ്ചേരി മെഡിക്കൽ കോളേജിലെ അന്ന മേരി ജേക്കബും അന്ന മരിയ ലൂക്കോസും ഒന്നാമതെത്തി. ആലപ്പുഴ മെഡിക്കൽ കോളേജിലെ അൽ അമീർ നാസർ, എം.എസ്. ഗോപിക എന്നിവർ രണ്ടും പുഷ്പഗിരി മെഡിക്കൽ കോളേജിലെ ഗാഥാ ജയചന്ദ്രൻ, ലിയ അന്ന ജോസ് എന്നിവർ മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. മെഡിക്കൽ മിഷൻ ആശുപത്രി സെക്രട്ടറിയും സി.ഇ.ഒയുമായ ജോയ് പി. ജേക്കബ് സമ്മാന വിതരണം നടത്തി.