velayudhan
വേലായുധൻ

അങ്കമാലി: റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് ലോട്ടറി വില്പനക്കാരൻ മരിച്ചു. ചെറിയ വാപ്പാലശേരി കാഞ്ഞിലിവീട്ടിൽ വേലായുധനാണ് (71) മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ ഓർത്തഡോക്‌സ് പള്ളിക്ക് സമീപമായിരുന്നു അപകടം. ഉടനെ അങ്കമാലി രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അങ്കമാലി റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ ലോട്ടറി വില്പനക്കാരനാണ്. ഭാര്യ: രമ. മക്കൾ: സീമ, സുമ. മരുമക്കൾ: രാജീവ്, രാജീവ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.