ആലുവ: എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖ വക മുപ്പത്തടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവം ഇന്ന് കൊടിയിറങ്ങും. ഇന്നലെ നൂറുകണക്കിന് ഭക്തർ പങ്കെടുത്ത പകൽപ്പൂരം ആകർഷകമായി. ക്ഷേത്രം തന്ത്രി രാകേഷ് തന്ത്രിയും ക്ഷേത്രം മേൽശാന്തി നായരമ്പലം സുരേഷ് ശാന്തിയും ക്ഷേത്ര ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഇന്ന് പ്രത്യേക പൂജകൾക്ക് ശേഷം വൈകിട്ട് ആറാട്ട് പൂരവും ആറാട്ട് പ്രദക്ഷിണവും കൊടിയിറക്കലും നടക്കും.