മൂവാറ്റുപുഴ: പൗരത്വ നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നൈറ്റ് മാർച്ച് നടത്തി. ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്. തൊടുപുഴ ജുമാ മസ്ജിദ് ചെയർമാൻ നൗഫൽ ഖൗസരി മാർച്ചിനെ അഭിവാദ്യംചെയ്തു സംസാരിച്ചു. തൊടുപുഴ നഗരത്തിൽ നിന്ന് ആരംഭിച്ച നൈറ്റ് മാർച്ച് മങ്ങാട്ടുകവലയിൽ സമാപിച്ചു.