വൈപ്പിൻ: സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബി.പി.സി.എൽ. കൊച്ചി റിഫൈനറിയുടെ പുതുവൈപ്പിനിലെ ഷോർ ടാങ്ക് ഫാമിൽ ഇന്നു രാവിലെ 10.30ന് മോക് ഡ്രിൽ നടത്തും. ഇതിന്റെ ഭാഗമായി അപായ സൂചന നൽകുന്ന സൈറൺ പ്രവർത്തിപ്പിക്കുന്നതും, ഫയർ ട്രക്കുകളുടെയും ആംബുലൻസിന്റെയും സാന്നിധ്യം ഉണ്ടായിരിക്കുന്നതുമാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.