കൊച്ചി: കാനഡയിൽ ജോലി വാഗ്ദാനംചെയ്ത് യുവതികളിൽനിന്ന് 24ലക്ഷംരൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. എറണാകുളം സൗത്തിലെ ഇമിഗ്രേഷൻ സ്ഥാപനത്തിന്റെ ഡയറക്ടർമാരും പത്തനംതിട്ട സ്വദേശികളുമായ അനീഷ്, അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. പാഴൂർ, പുതിയകാവ് സ്വദേശിനികളുടെ പരാതിയിലാണ് അറസ്റ്റ്.

ഒരു കമ്പനിയുടെ ഓഫർലെറ്റർ അയച്ചാണ് തട്ടിപ്പിന് ഇരയാക്കിയത്. യുവതികൾ സുഹൃത്തുക്കൾ വഴിനടത്തിയ അന്വേഷണത്തിൽ ഇങ്ങനെ ഒരു സ്ഥാപനമില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.