• തീരദേശം കേന്ദ്രീകരി​ച്ച് സ്ഥാനാർത്ഥി​കൾ

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.ജെ.ഷൈൻ ഇന്നലെ സ്വന്തം നാടായ പറവൂരിലെ തോന്ന്യകാവ് അങ്കണവാടിയിലെത്തി കുട്ടികൾക്കൊപ്പം കൂട്ടുകൂടി. വിവിധ പ്രദേശങ്ങളും സന്ദർശിച്ചു. കോട്ടപ്പുറം ബിഷപ് ഹൗസിലെത്തി കണ്ണൂർ ബിഷപ്പ് ഡോ.അലക്സ് ജോസഫ് വടക്കുംതലയുമായി സംഭാഷണം നടത്തി. കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിലും ഇവിടെയുണ്ടായിരുന്നു. ഇന്ന് രാവിലെ 7.30ന് കാളമുക്ക് ഹാർബറി​ൽ നി​ന്ന് ഷൈന്റെ പര്യടനം തുടക്കം കുറി​ക്കും. എടവനക്കാട്, നായരമ്പലം, ഞാറക്കൽ സന്ദർശനം. വൈകി​ട്ട് നാലന് ബോൾഗാട്ടി​, പി​ഴല, കോരാമ്പാടം, മൂലമ്പി​ള്ളി​, പി​ഴല കുടുംബയോഗങ്ങൾ.

വൈപ്പിനിൽ ഹൈബി ഈഡൻ

കൊച്ചി: വൈപ്പിൻ കരയിലായിരുന്നു ഇന്നലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി ഹൈബി ഈഡന്റെ പര്യടനം. രാവിലെ ആറിന് കാളമുക്ക് ഹാർബറിൽ തൊഴിലാളികളെ കണ്ടു. എളങ്കുന്നപ്പുഴ കർത്തേടം ഗുണ്ടു ഐലൻഡ് കയർ ഫാക്ടറിയിലെത്തി. സ്നേഹതീരം വൃദ്ധ സദനത്തിൽ ഏറെ സമയം അമ്മമാരുമൊത്ത് ചെലവിട്ടു. മാലിപ്പുറത്തെ ചെമ്മീൻ ഫാക്ടറിയിൽ ഹൈബിയെ പീലിംഗ് തൊഴിലാളികൾ ആവേശത്തോടെ സ്വീകരിച്ചു. വൈകിട്ട് പറവൂർ മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത ശേഷം വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടും സ്ഥാപനങ്ങൾ സന്ദർശിച്ചും പിന്തുണ തേടി.