നെടുമ്പാശേരി: കാർഷികരംഗത്ത് താത്പര്യമുള്ള വ്യാപാരികൾക്ക് ജൈവകൃഷിയിൽ പ്രോത്സാഹനം നൽകുന്നതിന് കർഷകമിത്ര അവാർഡ് പ്രഖ്യാപിച്ച് നെടുമ്പാശേരി ഫാർമേഴ്‌സ് സെന്റർ. മികച്ച രീതിയിൽ അടുക്കളത്തോട്ടം ഒരുക്കുന്ന കർഷകർക്ക് പ്രത്യേക അവാർഡും നൽകും. ഏപ്രിലിൽ അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കും.

ഫാർമേഴ്‌സ് സെന്ററിന്റെ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും വനിതാ സ്വാശ്രയ സംഘടനകളുടെ ഉദ്ഘാടനവും നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ നിർവഹിച്ചു. ഫാർമേഴ്‌സ് സെന്റർ പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. നെടുമ്പാശേരി മേഖലാ മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, കെ.ജെ. പോൾസൺ, ടി.എസ്. മുരളി, പി.പി. ശ്രീവത്സൻ, കെ.ജെ. ഫ്രാൻസിസ്, ബിന്നി തരിയൻ, ഷൈജൻ പി. പോൾ, പി.വൈ. കുരിയച്ചൻ, ബെഹനാൻ വടക്കൻ, ഗഫൂർ എളമന, ഷൈബി ബെന്നി, ഹേമ അനിൽ, സുനിത ഹരിദാസ്, പ്രിൻസി വിൻസൻ, ആനി റപ്പായി എന്നിവർ സംസാരിച്ചു.