
കൊച്ചി: മാനുഷികഭാവങ്ങളെ ധാർമ്മികമായും സുതാര്യമായും ഉപയോഗിക്കാവുന്ന ഒരു ചട്ടക്കൂട് എ.ഐയിൽ വേണമെന്ന് ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റ് ഡി.ബി. ബിനു പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ, ആർ.ടി.ഐ കേരള ഫെഡറേഷനുമായി സഹകരിച്ച് ഉത്തരവാദിത്വപൂർണവും നീതിപൂർവകവുമായുള്ള നിർമ്മിതി ബുദ്ധിയുടെ ഉപയോഗം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജയ്‌സൺ പോൾ മുളേരിക്കൽ, ബി. ഐ.എസ് ജോയിന്റ് ഡയറക്ടർ ടി.ആർ. ജുനിത തുടങ്ങിയവർ സംസാരിച്ചു.