
കൊച്ചി: അമ്മയുടെ രക്തപരിശോധന, സ്‌കാനിംഗ് എന്നിവയിലൂടെ നേരത്തെ തന്നെ ഗർഭസ്ഥശിശുവിന് ഡൗൺസിൻഡ്രോം വരാനുള്ള സാദ്ധ്യതയുണ്ടോയെന്ന് തിരിച്ചറിയുന്നത് മാതാപിതാക്കളുടെയും കുഞ്ഞിന്റെയും ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ജനിറ്റിസിസ്റ്റ് ഡോ. ഷീല നമ്പൂതിരി പറഞ്ഞു. ലോക ഡൗൺസിൻഡ്രോം ദിനത്തോടനുബന്ധിച്ച് അമൃത ആശുപത്രി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
35 വയസ് കഴിഞ്ഞുള്ള ഹൈറിസ്‌ക് ഗർഭധാരണങ്ങളിലാണ് ഡൗൺസിൻഡ്രോം വരാനുള്ള സാദ്ധ്യത കൂടുതൽ. എന്നാൽ, അമൃത ആശുപത്രി ഡൗൺ സിൻഡ്രോമുള്ള 418 കുഞ്ഞുങ്ങളുടെ അമ്മമാരിൽ നടത്തിയ പഠനത്തിൽ 78 ശതമാനവും 35 വയസിന് താഴെയുള്ളവരാണെന്ന് വിദഗ്ദ്ധർ വെബിനാറിൽ അഭിപ്രായപ്പെട്ടു.