
മട്ടാഞ്ചേരി:ചെറളായി തുണ്ടി പറമ്പ് ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം കാവടിയാട്ട ഉത്സവത്തിന് തുടക്കമായി. 25 ന് കാവടി ഘോഷയാത്രയോടെ സമാപിക്കും ക്ഷേത്രാങ്കണത്തിലെ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രധാന ആഘോഷമാണിത് .അഞ്ച് ദിവസത്തെ ആഘോഷത്തിൽ ദിനവും നാരായണീയ പാരായണം ,താലം വരവ് ,ഭജന ,മേളങ്ങൾ എന്നിവ നടക്കും. നവകത്തോടെ തുടക്കമിട്ട ആഘോഷത്തിൽ അന്നദാനം ,വൈകിട്ട് പകൽപ്പുരം , 21 ന് രാത്രി ഭഗവതി പാട്ട് ,നാടകം , 22ന് വൈകിട്ട് കാവടി ഘോഷയാത്ര , 23ന് അന്നദാനം , പുഷ്പാഭിഷേകം , രാത്രി കാവടി ഘോഷയാ ത്ര , 24 ന് വൈകിട്ട് സുബ്രഹ്മണ്യസ്വാമി ഊഞ്ഞാലാട്ടം എന്നിവ നടക്കും. 25 ന് രാവിലെ ഉദ്യാനേശ്വരം ക്ഷേത്രത്തിൽ നിന്ന് പാൽ കാവടി ,രാത്രി ഭസ്മക്കാവടി എഴുന്നള്ളിപ്പ് നടക്കും.