ആലുവ: അഖിലേന്ത്യാ കിസാൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന എൻ. പരമേശ്വരൻ പോറ്റിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ 'എൻ. പരമേശ്വരൻ പോറ്റി സ്മാരക കിസാൻ പുരസ്‌കാർ' വിതരണം ചെയ്തു.

ആർ. ദാമോദരൻ നായർ (കായംകുളം), വി.പി. നാരായണപിള്ള (ആലുവ), പി. ശങ്കരൻ (ഓച്ചിറ), സി.ഒ. മുഹമ്മദ് (മുവാറ്റുപുഴ), ടി.എ. അനന്തകൃഷ്ണൻ (മലയാറ്റൂർ നീലീശ്വരം) എന്നിവർക്ക് സംസ്ഥാന പ്രസിഡന്റ് വി.കെ. സുരേഷ് പുരസ്‌കാരം കൈമാറി. കെ.പി. ഗോവിന്ദൻ, എൻ. ശശിധരൻ പിള്ള, എൻ. ഉണ്ണികൃഷ്ണൻ പോറ്റി, ആർ. ശശികുമാർ, കെ.എ. ചന്ദ്രദാസ് എന്നിവർ സംസാരിച്ചു.