p

രാജ്യത്തെ മികച്ച സ്റ്റാറ്റിസ്റ്റിക്‌സ് ഗവേഷണ സ്ഥാപനമായ കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.എസ്.ഐ ) ബിരുദ, ബിരുദാനന്തര പ്രവേശനത്തിന് മാർച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ മേയ് 12 ന്.

മൂന്ന് വർഷ ബാച്ച്ലർ ഒഫ് സ്റ്റാറ്റിസ്റ്റിക്‌സ് (ഓണേഴ്‌സ്) കൊൽക്കത്ത, ബാച്ച്ലർ ഒഫ് മാത്തമാറ്റിക്‌സ് (ഓണേഴ്‌സ്) ബംഗളൂരു, നാലു വർഷ ബാച്ച്‌ലർ ഒഫ് സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ സയൻസ് (ഓണേഴ്‌സ്) കൊൽക്കത്ത, ഡൽഹി, ബംഗളൂരു പ്രോഗ്രാമുകൾക്ക് പ്ലസ്ടു തലത്തിൽ ഇംഗ്ലീഷ്, കണക്ക് എന്നിവ പഠിച്ചിരിക്കണം. ബിരുദ പ്രോഗ്രാമുകൾ പൂർത്തിയാക്കുന്നവർക്ക് ഇന്റഗ്രേറ്റഡ് ബിരുദാനന്തര പ്രോഗ്രാമിനുള്ള അവസരങ്ങൾ ലഭിക്കും.

ബിരുദാനന്തരതലത്തിൽ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്, ക്വാളിറ്റി മാനേജ്‌മെന്റ് സയൻസ്, ലൈബ്രറി & ഇൻഫർമേഷൻ സയൻസ് വിഷയങ്ങളിൽ കോഴ്‌സുകളുണ്ട്. കമ്പ്യൂട്ടർ സയൻസ്, ക്രിപ്റ്റോളജി ആൻഡ് സെക്യൂരിറ്റി എന്നിവയിൽ എം.ടെക് പ്രോഗ്രാമുണ്ട്. ബിരുദതലത്തിൽ പ്രതിമാസം 5000 രൂപ സ്റ്റൈപെൻഡ് ലഭിക്കും. ബിരുദാനന്തര പ്രോഗ്രാമുകളിൽ എം.എസ്‌സിക്ക് പ്രതിമാസം 8000 രൂപയും എം.ടെക്കിന് 12400 രൂപ വീതവും സ്റ്റൈപെൻഡ് ലഭിക്കും.

പ്രവേശന പരീക്ഷയുടെ സിലബസ് വെബ്‌സൈറ്റിലുണ്ട്. പ്രവേശന പരീക്ഷയിൽ പാർട്ട് ഒന്നിൽ 30 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. പാർട്ട് രണ്ടിൽ ഒമ്പത് വിവരണാത്മക ചോദ്യങ്ങളുണ്ടാകും. പ്രവേശന പരീക്ഷാ റാങ്ക്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഗേറ്റ് യോഗ്യത നേടിയവരെ നേരിട്ട് ഇന്റർവ്യൂവിനു വിളിക്കും. www.isical.ac.in/admission.

ഷെഫീൽഡ് യൂണിവേഴ്‌സിറ്റി എം.എസ്‌സി ആൻഡ് എൻജിനിയറിംഗ്

യു.കെയിലെ യൂണിവേഴ്‌സിറ്റി ഒഫ് ഷെഫീൽഡിൽ എം.എസ്‌സി മോളിക്യൂലർ മെഡിസിൻ പ്രോഗ്രാമിന് ബയോളജിയിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഐ.ഇ.എൽ.ടി.എസിന് 6.5 ബാൻഡ് നേടിയിരിക്കണം. പ്ലസ് ടു വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തെ മെക്കാട്രോണിക് ആൻഡ് റോബോട്ടിക് എൻജിനിയറിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം. ഐ.ഇ.എൽ.ടി.എസിന് 6 ബാൻഡ് നേടിയിരിക്കണം. പ്ലസ് ടു വിന് 75- 80 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. .www.usic.sheffield.ac.uk

നീ​റ്റ് ​പി.​ജി​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ 23​ന്


ജൂ​ലാ​യ് ​ഏ​ഴി​ന് ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​നാ​ഷ​ണ​ൽ​ ​മെ​ഡി​ക്ക​ൽ​ ​ക​മ്മി​ഷ​ൻ​ ​നീ​റ്റ് ​പി.​ജി​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ 23​ന് ​ന​ട​ക്കും.​ ​ജൂ​ലാ​യ് 15​ന് ​പ​രീ​ക്ഷാ​ഫ​ലം​ ​ല​ഭി​ക്കും.​ ​അ​ഡ്മി​ഷ​നാ​യു​ള്ള​ ​കൗ​ൺ​സി​ലിം​ഗ് ​ആ​ഗ​സ്റ്റ് 5​ ​മു​ത​ൽ​ ​ഒ​ക്ടോ​ബ​ർ​ 15​ ​വ​രെ​യാ​ണ്.​ ​അ​ക്കാ​ഡ​മി​ക് ​സെ​ഷ​ൻ​ ​സെ​പ്തം​ബ​ർ​ 16​ന് ​തു​ട​ങ്ങും.​ ​ജോ​യി​ൻ​ ​ചെ​യ്യാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഒ​ക്ടോ​ബ​ർ​ 21.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​വെ​ബ്‌​സൈ​റ്റ് ​n​b​e.​e​d​u.​i​n​ ​കാ​ണു​ക.
മാ​ർ​ച്ച് ​മൂ​ന്നി​നാ​യി​രു​ന്നു​ ​നീ​റ്റ് ​പി.​ജി​ ​ആ​ദ്യം​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​ ​പി​ന്നീ​ട് ​ഇ​ത് ​ജൂ​ലാ​യ് ​ഏ​ഴി​ലേ​ക്ക് ​മാ​റ്റി.​ ​ഇ​തി​ലാ​ണ് ​വീ​ണ്ടും​ ​മാ​റ്റം​ ​വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.