അങ്കമാലി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) തുറവൂർ മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എക്സ്. സേവ്യർ ധർണ ഉദ്ഘാടനം ചെയ്തു. തുറവൂർ യൂണിറ്റ് പ്രസിഡന്റ് കെ.ഒ. ജോയി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ നേതാക്കളായ പി.ബി. രവി, സനൽ നെടിയംതറ, എം.പി. മാർട്ടിൻ, വി.വി. വിശ്വനാഥൻ, എം.പി. അയ്യപ്പൻ, സിനോബി ജോയി, ജോസി ജേക്കബ്, ജോബി കല്ലറയ്ക്കൽ, വി.ഡി. ബാബു എന്നിവർ സംസാരിച്ചു.