കൊച്ചി: ചിത്രകാരനും ശിൽപിയുമായിരുന്ന അശാന്തന്റെ സ്മരണയ്ക്കായി ഇടപ്പളളി വടക്കുംഭാഗം സ‌ർവീസ് സഹകരണബാങ്ക് ഏർപ്പെടുത്തിയ അശാന്തം 2023 ചിത്രകലാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 25000 രൂപയും ശിൽപവും പ്രശസ്തിപത്രവുമുള്ള ടൈറ്റിൽ അവാർഡിന് വിപിൻ വടക്കിനിയിൽ അർഹനായി. ടി.ആർ. ഉദയകുമാർ, എം. റിഞ്ചു, ജിബിൻ കളർലിമ, ബിനു കൊട്ടാരക്കര എന്നിവരും വിവിധ പുരസ്കാരങ്ങൾക്ക് അർഹരായി. പുരസ്കാരങ്ങൾ ജൂണിൽ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണംചെയ്യും.