കൊച്ചി: ബോഡി ബിൽഡിംഗ്, പവർലിഫ്ടിംഗ് തുടങ്ങിയ മേഖലകളിൽ കേരള ഹെൽത്ത് ക്ലബ് ഓഗനൈസേഷൻ വിവിധ കായികമത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി അടുത്ത ജനുവരിയിൽ സംസ്ഥാനതല ബോഡിബിൽഡിംഗ് ഓപ്പൺ പ്രൈസ്മണി മത്സരം നടത്തും. ജില്ലാതല മത്സരങ്ങളും ഉണ്ടായിരിക്കും. ഈ രംഗത്തെ അസോസിയേഷനുകളുടെ അധികാരവടംവലി കൊണ്ട് ഹെൽത്ത് ക്ലബ്ബുകൾ വീർപ്പുമുട്ടുന്ന സാഹചര്യത്തിലാണ് ഹെൽത്ത് ക്ലബ് ഓഗനൈസേഷൻ മുന്നിട്ടിറങ്ങുന്നതെന്ന് പ്രസിഡന്റ് വി.കെ. അനിൽകുമാറും ജനറൽ സെക്രട്ടറി എ. വിജയമോഹനനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.