wheel
ഇലക്ട്രിക് സ്റ്റാൻഡിംഗ് വീൽചെയർ

കൊച്ചി: ഐ.ഐ.ടി മദ്രാസ് 'നിയോസ്റ്റാൻഡ്' ഇലക്ട്രിക് സ്റ്റാൻഡിംഗ് വീൽചെയർ നിർമ്മിച്ചു. ബട്ടൺ അമർത്തിയാൽ ഇരിക്കുന്ന വീൽചെയർ നിൽക്കുന്ന നിലയിലേക്ക് മാറുന്നതിന് സഹായിക്കും.

ഐ.ഐ.ടിയുടെ സ്റ്റാർട്ട്അപ്പായ നിയോ മോഷൻ നിയോസ്റ്റാൻഡ് വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച് വിപണിയിലിറക്കും. ടി.ടി.കെ സെന്റർ ഫോർ റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് ഡിവൈസ് ഡെവലപ്പ്‌മെന്റ് മേധാവി പ്രൊഫ. സുജാതാ ശ്രീനിവാസനാണ് വീൽചെയർ വികസിപ്പിക്കാൻ നേതൃത്വം നൽകിയത്.

ഐ.ഐ.ടി മദ്രാസ് കൈവരിച്ച പ്രധാനപ്പെട്ട നേട്ടമാണ് നിയോസ്റ്റാൻഡെന്ന് ഡയറക്ടർ, പ്രൊഫ. വി. കാമകോടി പറഞ്ഞു. നിയോസ്റ്റാൻഡ് ഇരിപ്പിൽ നിന്നു നിൽപ്പിലേക്കു മാറുന്നതിന് സഹായകമാണെന്ന് പ്രൊഫ. സുജാതാ ശ്രീനിവാസൻ പറഞ്ഞു.