sreya
ശ്രേയ അനീഷ്

കൊച്ചി: ജർമ്മനിയിൽ നടന്ന പാചക ഒളിമ്പിക്സിൽ മലയാളി ഷെഫ് ശ്രേയ അനീഷ് ഒരു സ്വർണവും രണ്ടു വെള്ളിയും നേടി. സൗത്ത് ഇന്ത്യൻ ഷെഫ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശ്രേയ പഴങ്ങളുടെയും പച്ചക്കറികളുടെയും പ്രദർശനം, തൽസമയ കൊത്തുപണി എന്നീ ഇനങ്ങളിലാണ് വിജയിച്ചത്. 67 രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരത്തിൽ പങ്കെടുത്തു. അനീഷ് - സീന ദമ്പതികളുടെ മകളും തമിഴ്നാട്ടിലെ ചെന്നൈയിൻ അമൃത ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റിലെ ബിരുദവിദ്യാർത്ഥിനിയുമാണ്. ഇവിടത്തെ വിദ്യാർത്ഥികളായ അംഗിത കെ. ഷെട്ടി രണ്ട് വെള്ളിയും, എം. എ ആകാശ് ജോർജ് ഒരു വെങ്കല മഡലും സ്വന്തമാക്കിട്ടുണ്ട്.