കുറുപ്പംപടി: രായമംഗലം പഞ്ചായത്ത് 20-ാം വാർഡിലെ പി.കെ.പി. നമ്പൂതിരി റോഡിൽ പുനർനിർമ്മിച്ച കല്ലുപാലം പാലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്

ദീപ ജോയ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, വാർഡ് മെമ്പറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബിജു കുര്യാക്കോസ്,
ജോയി പൂണേലി, സജി പടയാട്ടിൽ, മെമ്പർമാരായ ലിജു അനസ്, കുര്യൻ പോൾ എന്നിവർ സംസാരിച്ചു.