പെരുമ്പാവൂർ: അപകടം തുടർക്കഥയായ ഓൾഡ് മൂവാറ്റുപുഴ റോഡിൽ കാഞ്ഞിരമുക്ക് പാലത്തിന് സമീപം ക്രാഷ് ബാരിയർ സ്ഥാപിക്കൽ പുരോഗമിക്കുന്നതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നിലവിൽ ഈ മേഖലയിലാണ് പെരുമ്പാവൂർ ബൈപ്പാസിന്റെ ഒന്നാംഘട്ടം സംഗമിക്കുന്നത്. ബൈപ്പാസ് നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ക്രാഷ് ബാരിയർ മറ്റ് സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറ‌ഞ്ഞു.