പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ടെക്നോ - കൾച്ചറൽ ഫെസ്റ്ര് തുടങ്ങി. നെസ്റ്റ് ഡിജിറ്റൽ അക്കാഡമി അസി. വൈസ് പ്രസിഡന്റ് ഡോ. എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഗുരുദേവ ട്രസ്റ്റ് ചെയർമാൻ വി.പി. ആശ്പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, പ്രൊജക്ട് മാനേജർ പ്രൊഫ. സുരേഷ്, പ്രിൻസിപ്പൽ ‌ഡോ. സജിനി തോമസ് മത്തായി, സിവിൽ എൻജിനിയറിംഗ് മേധാവി ഷൈൻ ജോബ് വാകയിൽ തുടങ്ങിയവർ സംസാരിച്ചു. കായികരംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.