പെരുമ്പാവൂർ: 'തകർക്കരുത്, മലകൾ വീണ്ടെടുക്കാനാവില്ല' എന്ന സന്ദേശമുയർത്തി മനുഷ്യാവകാശ പരിസ്ഥിതി സംഘടന മാനവദീപ്തിയുടെ ആഭിമുഖ്യത്തിൽ നിൽപ്പുസമരം സംഘടിപ്പിച്ചു. മലകൾ തുരന്നുള്ള മണ്ണെടുപ്പ് ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കുന്നത്തുനാട് താലൂക്ക് ഓഫീസ് പടിക്കലാണ് നിൽപ്പുസമരം നടത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും മണ്ണ് മാഫിയയ്ക്ക് ഒത്താശ ചെയ്യുകയാണെന്ന് സമരക്കാർ ആരോപിച്ചു.

മാനവദീപ്തി പ്രസിഡന്റ് വർഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു. ടി.എം. വർഗീസ്, ശിവൻ കദളി, അബ്ദുൾ ജബ്ബാർ മേത്തർ എന്നിവർ സംസാരിച്ചു.