ആലുവ: ചാലക്കുടി ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ആലുവ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബാങ്ക് കവലയിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എ. ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗം വി. സലീം, സി.പി.ഐ മണ്ഡലം സെക്രട്ടറി അസ്‌ലഫ് പാറേക്കാടൻ, കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ കാഞ്ഞിലി, കേരള കോൺഗ്രസ് (എം) നേതാവ് ചാക്കോ മാർഷൽ എന്നിവർ പങ്കെടുത്തു.