കുറുപ്പംപടി: തണൽ പരിവാർ ഭിന്നശേഷി മൾട്ടിപർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുടക്കുഴ പഞ്ചായത്തുതല അംഗത്വവിതരണവും ബോധവത്കരണക്ലാസും മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. തണൽ പരിവാർ താലൂക്ക് പ്രസിഡന്റ് വി.ആർ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൽസ വേലായുധൻ, ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, ജില്ലാ കോ ഓർഡിനേറ്റർ നാസർ, ബഡ്സ് സ്കൂൾ ടീച്ചർ ഷീജ എന്നിവർ സംസാരിച്ചു.