കുറുപ്പംപടി: കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജിലെ എൻ. എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജിന്റെയും വായ്ക്കര പിങ്ക് പേൾസ് കൂട്ടായ്മയുടെയും സഹകരണത്തോടെ വായ്ക്കര ഗവ.യു.പി സ്കൂളിൽ നടത്തിയ ദന്തരോഗനിവാരണ മെഡിക്കൽ ക്യാമ്പ് 'കരസ്പർശം ' കോളേജ് മാനേജർ ബേബി കിളിയായത്ത് ഉദ്ഘാടനം ചെയ്തു. സെന്റ് മേരിസ് ട്രസ്റ്റ്‌ സെക്രട്ടറി ബിബിൻ കുര്യാക്കോസ്, ട്രസ്റ്റ്‌ മെമ്പർ അഖിൽ കാണിയാട്ട്, പഞ്ചായത്ത് അംഗം ഉഷാദേവി, ഹെഡ്മിസ്ട്രസ് ബിസിമോൾ ബൈജു, കോളേജ് പ്രിൻസിപ്പൽ ഡോ. സണ്ണി കുര്യാക്കോസ് , പിങ്ക് പേൾസ് അംഗം ബിൻസി ജീമോൻ എന്നിവർ സംസാരിച്ചു.