sabu
ട്വന്റി 20 മെഡിക്കൽ ഷോപ്പിന്റെ ഉദ്ഘാടനം സാബു എം. ജേക്കബ് നിർവഹിക്കുന്നു

കോലഞ്ചേരി: വിപണി വിലയുടെ നാലിലൊന്നിൽ താഴെ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്ന ട്വന്റി 20 മെഡിക്കൽ ഷോപ്പ് കിഴക്കമ്പലത്ത് തുറന്നു. കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷ മാർക്കറ്റിനോട് ചേർന്ന് ഷോപ്പിന്റെ ഉദ്ഘാടനം ട്വന്റി 20 ചീഫ് കോഓർഡിനേറ്ററും കിറ്റെക്സ് എം.ഡിയുമായ സാബു എം. ജേക്കബ് നിർവഹിച്ചു.

ട്വന്റി 20 ഭക്ഷ്യസുരക്ഷാ കാർഡ് ഇല്ലാത്തവർക്കും രാജ്യത്തെ എല്ലാ പ്രമുഖ കമ്പനികളുടെയും മരുന്നുകൾ 80 ശതമാനം വരെ വിലക്കുറവിൽ ഇവിടെ ലഭ്യമാണ്. ഭക്ഷ്യവസ്തുക്കൾ 50 ശതമാനം വരെ വിലക്കുറവിൽ നൽകുന്ന ഭക്ഷ്യ സുരക്ഷാ മാർക്കറ്റിന്റെ തുർച്ചയാണ് മെഡിക്കൽ ഷോപ്പ്.

50 ശതമാനം വിലക്കുറവു നൽകുന്ന ഭക്ഷ്യമാർക്കറ്റും 80 ശതമാനം വിലക്കുറവു നൽകുന്ന മെഡിക്കൽ ഷോപ്പും സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭകളിലും തുറക്കുകയാണ് ട്വന്റി 20 യുടെ ലക്ഷ്യമെന്ന് സാബു പറഞ്ഞു. മരുന്ന് വിപണി ഒരു പറ്റം മദ്ധ്യവർത്തികളുടെയും പരമ്പരാഗത രാഷട്രീയക്കാരുടെയും പിടിയിലാണ്. അതിൽ നിന്ന് പൊതുജനങ്ങൾക്ക് മോചനം നൽകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.