കോലഞ്ചേരി: യു.ഡി.എഫ് കുന്നത്തുനാട് നിയോജകമണ്ഡലം ഇലക്ഷൻ കമ്മി​റ്റി ഓഫീസ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ സി.പി. ജോയി അദ്ധ്യക്ഷനായി.

കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു, ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി പ്രസിഡന്റുമാരായ കെ.വി. എൽദോ, പോൾസൺ പീ​റ്റർ, ജോൺ പി. മാണി, എൻ.വി.സി. അഹമ്മദ്, എം.പി. രാജൻ, ടി.എച്ച്. അബ്ദുൾ ജബ്ബാർ, എം.ടി. ജോയ് എന്നിവർ സംസാരിച്ചു.