പറവൂർ: ദിണ്ടിഗൽ പി.എസ്.എൻ.എ കോളേജിൽ നടക്കുന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ബാൾബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിനുള്ള എം.ജി സർവകലാശാല വനിതാ ടീമിന്റെ പരിശീലന ക്യാമ്പ് മാല്യങ്കര എസ്.എൻ.എം കോളേജിൽ തുടങ്ങി. എസ്.എൻ.എം കോളേജ്, സെന്റ് തെരേസാസ് കോളേജ്, മഹാരാജാസ് കോളേജ്, കാത്തോലിക്കേറ്റ് കോളേജ് എന്നിവിടങ്ങളിലെ താരങ്ങൾക്കാണ് പരിശീലനം. എസ്.എൻ.എം കോളേജിലെ എം.എസ്. ശ്രീലക്ഷ്മിയാണ് ക്യാപ്ടൻ. മാല്യങ്കര എസ്.എൻ.എം കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ലഫ്റ്റനന്റ് ജെ. അഖിൽ എന്നിവർ പങ്കെടുത്തു.