 
കൊച്ചി: വൈപ്പിൻ സ്വദേശിയായ യുവതിയേയും പ്രായപൂർത്തിയാകാത്ത മകളേയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വൈപ്പിൻ പണിക്കരുപടി തിരിയനത്തുവീട്ടിൽ അജിത്തിനെയാണ് (22) മുളവുകാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയേയും മകളേയും തടഞ്ഞുനിറുത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത പ്രതി
അർദ്ധരാത്രി യുവതിയുടെ വീട്ടിലെത്തി വീണ്ടും അശ്ലീലം പറയുകയും ഭീഷണിപെടുത്തുകയും ചെയ്യുകയായിരുന്നു. മുമ്പും ഇയാൾ യുവതിയുടെ മകളെ ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും
ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.