മൂവാറ്റുപുഴ: മൂവാറ്രുപുഴ ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം മാനേജർ വി.കെ.നാരായണൻ നിർവഹിച്ചു. കോളേജ് ചെയർപേഴ്സൺ കെ.എസ്. അമൃത അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ആർ.ടി.ഒ സുരേഷ് കുമാർ കെ.കെ. മുഖ്യപ്രഭാഷണം നടത്തി. എം.ജി യൂണിവേഴ്സിറ്റിതലത്തിൽ വിവിധ നേട്ടങ്ങൾ കരസ്ഥമാക്കിയവർക്കുള്ള ഉപഹാര സമർപ്പണവും മാഗസിൻ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.ജെ.ജേക്കബ്, എസ്.എൻ.ഡി.പി യോഗം മൂവാറ്രുപുഴ യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് എൻ.വി. പീറ്റർ, അദ്ധ്യാപകരായ അനിഷ് പി.ചിറയ്ക്കൽ, ടി. സുനിമോൾ തുടങ്ങിയവർ സംസാരിച്ചു.