കുമ്പളങ്ങി: നവജീവൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ ഈസ്റ്റർ വിഷു സംഗമം നടത്തി. കിൻഫ്ര ചെയർമാൻ സാബു ജോർജ് ഉദ്ഘാടനം ചെയ്തു. പ്രേക്ഷിത സംഘം പ്രസിഡന്റ് മേരി റെയ്ച്ചൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ആന്റണി കാനപ്പള്ളി ഈസ്റ്റർ വിഷു സന്ദേശം നൽകി.
ഭക്ഷ്യധാന്യ കിറ്റുകളുടെ ഉദ്ഘാടനം കൊച്ചി കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബലാൽ നിർവ്വഹിച്ചു. കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ അഡ്വ മേരി ഹർഷ, മാർട്ടിൻ ആന്റണി, ഷീല ജോൺസൺ, ടെൻസൺ കുറുപ്പശ്ശേരി, ജോൺസൺ വള്ളനാട്ട് എന്നിവർ പങ്കെടുത്തു. സ്‌നേഹ വിരുന്നുമുണ്ടായി.