ആലങ്ങാട് : ആലങ്ങാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉത്പന്നങ്ങളായ ആലങ്ങാടൻ വിഭവങ്ങളുടെ വിപണി വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് ബി ജയരാജ് ഉദ്‌ഘാടനം ചെയ്തു. ആലങ്ങാട് എഫ്.പി.ഒയുടെ മാർഗദർശി എം.കെ. സദാശിവൻ, വാർഡ് മെമ്പർ കെ.എസ്. മോഹൻകുമാർ, തന്ത്രവിദ്യാപീഠം അഡ്മിനിസ്ട്രേറ്റർ ഗോപാലകൃഷ്ണൻ കുഞ്ഞി, എഫ്.പി.ഒ ചെയർപേഴ്സൺ രാജി നാരായണൻ, എം.ഡി ബിന്ദുദേവി, ബോർഡ് അംഗങ്ങളായ വിജയലക്ഷ്മി, റീന പ്രകാശ്, ബേബി സരോജം, സ്മിത സുരേഷ്, എന്നിവർ പങ്കെടുത്തു. എം.കെ. ജയചന്ദ്രൻ, എസ്.ബി. ജയകുമാർ, ബി .രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ആലങ്ങാട് ബ്ലോക്ക് പരിധിയിൽ കർഷകരായ വനിതകൾ നേതൃത്വം നൽകുന്ന കമ്പനിയാണ് ആലങ്ങാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി.
ആലങ്ങാടിന്റെ തനത് ഉത്പന്നങ്ങളായ മില്ലറ്റ്സ്, വെളിച്ചെണ്ണ, ശർക്കര, ചിപ്സ്, മസാലകൾ തുടങ്ങി വിവിധ ഇനങ്ങൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ആലങ്ങാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലുള്ള സ്വയം സഹായ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന എല്ലാം ആലങ്ങാടൻ ബ്രാൻഡിൽ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സി.ഇ.ഒ വീണ രാജേന്ദ്രൻ പറഞ്ഞു.