y
കുട്ടികൾ അദ്ധ്യാപകർക്കും രക്ഷാകർത്താക്കൾക്കുമൊപ്പം വൈറ്റില വാട്ടർ മെട്രോ സ്റ്റേഷന് മുന്നിൽ

തൃപ്പൂണിത്തുറ: ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി വാട്ടർ മെട്രോ യാത്ര സംഘടിപ്പിച്ചു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്നവരുൾപ്പെടെ മെട്രോ യാത്രയിൽ പങ്കെടുത്തു. വിവിധ ശാരീരിക പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു വാട്ടർ മെട്രോ യാത്ര. വൈറ്റിലയിൽ നിന്ന് കാക്കനാട് വരെയും തിരിച്ച് വൈറ്റിലയിലേക്കും കുട്ടികൾ യാത്ര ചെയ്തു. രക്ഷാകർത്താക്കളും ബി.ആർ.സി പ്രവർത്തകരും സ്പെഷ്യൽ അദ്ധ്യാപകരും യാത്രയിൽ പങ്കാളികളായി.