 
കളമശേരി: സർക്കാർ സ്ഥാപനമായ അസാപും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി ന്യൂനപക്ഷ വിഭാഗങ്ങൾക്കായി നവയുഗ കോഴ്‌സുകൾ സൗജന്യമായി ആരംഭിക്കുന്നു. അഭിമുഖം അടിസ്ഥാനമാക്കിയാണ് പഠിതാക്കളെ തിരഞ്ഞെടുക്കുക.
ന്യൂനപക്ഷങ്ങളിലെ ബി.പി.എൽ, എ.എൽ വിഭാഗത്തിൽ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുമുള്ളവർക്കാണ് അവസരം. ബയോമെഡിക്കൽ എക്വിപ്‌മെന്റ് കോഴ്‌സാണ് കളമശേരി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടത്തുന്നത്.
താല്പര്യമുള്ളവർ https://link.asapcsp.in/freebiomedical ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം.
കോഴ്‌സുകളുടെ യോഗ്യതയും മറ്റു വിവരങ്ങൾക്കും അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.asapkerala.gov.in സന്ദർശിക്കുകയോ 9778598336ൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.