മൂവാറ്രുപുഴ: കുന്നയ്ക്കാൽ നെടുംതടത്തിൽ ചാമുണ്ഡേശ്വരി ദേവി -മുത്തപ്പൻ സർപ്പ ധർമ്മദേവത സങ്കേത ക്ഷേത്രത്തിലെ പുന: പ്രതിഷ്ഠ കർമ്മത്തിന് ഇന്ന് സമാപനമാകും. ഇന്ന് രാവിലെ 6ന് ഗണപതിഹോമം, തുടർന്ന് 9.40നും11.40നും ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹപ്രതിഷ്ഠ, സമൂഹ പൊങ്കാല, മഹാപ്രസാദംഊട്ട്, ഉച്ചക്ക് 12ന് നടക്കുന്ന ക്ഷേത്ര സമർപ്പണസമ്മേളനം എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എം.എസ്. വിൽസൻ അദ്ധ്യക്ഷത വഹിക്കും. കമ്മിറ്റി അംഗം എം.എസ്.ഷാജി സ്വാഗതം പറയും. വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ.ചെറിയാൻ, അരുളിമംഗലം ക്ഷേത്രം മേൽശാന്തി എം.എൻ. ശ്രീജിത്ത്, എസ്.എൻ.ഡി.പി യോഗം വാളകം ശാഖ പ്രസിഡന്റ് ടി.കെ. മുരളീധരൻ, കടാതി ശാഖ പ്രസിഡന്റ് കെ.എസ്. ഷാജി, ശിവൻ നെടുംതടത്തിൽ എന്നിവർ സംസാരിക്കും.