y
എൽ.ഡി.എഫ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈനിന്റെ പ്രചാരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സ്റ്റാച്യു ജംഗ്ഷന് സമീപം പ്രവർത്തനം ആരംഭിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ് ഉദ്ഘാടനം ചെയ്തു. ടി. രഘുവരൻ അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ, ജില്ല സെക്രട്ടറിയേറ്റംഗം ടി.സി. ഷിബു, മണ്ഡലം സെക്രട്ടറി പി. വാസുദേവൻ, ബേസിൽ ജോസഫ്, എ.കെ. സജീവൻ, തോപ്പിൽ ഹരി, നജീബ് മുഹമ്മദ് എന്നിവർ സംസാരിച്ചു.