മൂവാറ്റുപുഴ: പെരുമ്പാവൂർ വെങ്ങോല ഒർണ ഭാഗത്ത് നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതി അസാം സ്വദേശി അബ്ദുൾ ഹക്കിമിന് ഇരട്ട ജീവപര്യന്തവും 2ലക്ഷംരൂപ പിഴയും മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് കോടതി ജഡ്ജി ടോമി വർഗീസ് ശിക്ഷവിധിച്ചു. പെരുമ്പാവൂരിൽവച്ച് ഭാര്യ മെഹമൂദയേയും മൂന്ന് വയസുള്ള മകനേയയുമാണ് 2015 ഏപ്രിലിൽ പ്രതി കൊലപ്പെടുത്തിയത്.
സംഭവത്തിനുശേഷം കേരളത്തിൽനിന്നുപോയ പ്രതിയെ പെരുമ്പാവൂർ പൊലീസ് നാഗാലാൻഡിൽനിന്നാണ് അറസ്റ്റുചെയ്തത്. പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ എസ്. മുഹമ്മദ് റിയാസാണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ, അഭിലാഷ് മധു എന്നിവർ ഹാജരായി.