t
എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി പിറവം മണ്ഡലം പര്യടനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ നെൽപ്പറ നിറയ്ക്കുന്നു.

ചോറ്റാനിക്കര: കോട്ടയത്തെ എൻ. ഡി. എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി യുടെ പിറവം നിയോജക മണ്ഡലം പര്യടനത്തിന് ചോറ്റാനിക്കര അമ്മയുടെ തിരുനടയിൽ നെൽപറ നിറച്ച് തുടക്കം കുറിച്ചു. മുളന്തുരുത്തി യാക്കോബായ പള്ളി, ഓർത്തഡോക്സ് പള്ളി, വെട്ടിക്കൽ സെമിനാരി, എൻ.എസ്എസ്, കെ.പി.എം.എസ്, വി. ബി.എസ്, വിശ്വകർമ്മ എന്നീ സമുദായ നേതാക്കളെയും സന്ദർശിച്ചു. തുടർന്ന് പേപ്പതി വെളിയനാട് ചിന്മയ മിഷനിൽ എത്തിയ

തുഷാർ വെളളാപ്പള്ളിക്ക് വെളിയനാട് ചിന്മയ അന്തർദേശീയ കേന്ദ്രത്തിൽ സ്വീകരണം നൽകി. വാർഡ് മെമ്പറും ബി ജെ പി സംസ്ഥാന കൗൺസിലംഗവുമായ എം. ആശിഷ് ഷാളണിയിച്ച് സ്വീകരിച്ചു. സംസ്ഥാന സമിതി അംഗം പി. കെ. സജോൾ,

ബിജെപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് വി. എസ്. സത്യൻ മധ്യമേഖല വൈസ് പ്രസിഡന്റ് എം.എൻ. മധു, മണ്ഡലം പ്രസിഡന്റ് സുരേഷ്, ടി. കെ. പ്രശാന്ത്, അംബികാ ചന്ദ്രൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ശ്രീകുമാർ തട്ടാരത്ത്, സി.പി. സത്യൻ മണ്ഡലം പ്രസിഡന്റ് അഭിലാഷ് രാമൻകുട്ടി തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു