wonderla

കൊച്ചി: വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ കൊച്ചി പാർക്കിൽ ഹൈ ത്രിൽ റൈഡായ 'എയർ റേസ് ' സിനിമാതാരം അർജുൻ അശോകൻ ഉദ്ഘാടനം ചെയ്തു. വണ്ടർല മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി, കൊച്ചി പാർക്ക് മേധാവി എം.എ രവികുമാർ എന്നിവർ പങ്കെടുത്തു.

'എയർ റേസ് ' പുത്തൻ അനുഭവമാണെന്ന് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. വൈവിദ്ധ്യമാർന്നതും അവിസ്മരണീയവുമായ അനുഭവങ്ങൾ സമ്മാനിക്കാൻ വണ്ടർല മുൻഗണന നൽകുന്നുണ്ടെന്ന് അരുൺ പറഞ്ഞു.

വെറുമൊരു റൈഡിനുപരി സന്ദർശകർക്ക് ആവേശം പകരുന്ന സാഹസികയാത്രയാണിതെന്ന് അർജുൻ അശോകൻ പറഞ്ഞു.

യൂറോപ്പിൽ നിർമ്മിച്ച എയർ റേസ് വണ്ടർലയുടെ ഹൈ ത്രിൽ റൈഡുകളിൽ പുതിയ വിസ്മയമാണ്. എട്ട് മീറ്റർ ഉയരത്തിൽ കറങ്ങുന്ന റൈഡ് വിമാനയാത്രയുടെ അനുഭവം ഒരുക്കുന്നു. ഇരുഭാഗത്തേക്കും കറങ്ങുന്ന റൈഡിന്റെ മദ്ധ്യഭാഗം ഒരു മിനിറ്റിൽ ആറുപ്രാവശ്യം കറങ്ങുന്നു. 24 പേർക്ക് ഒരേസമയം ആസ്വദിക്കാം. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.