ആലുവ: ചൂണ്ടി ഭാരതമാതാ നിയമകലാലയത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ് ലഭിച്ചു. ജനുവരി 15ന് കോളേജിലെ നിയമസഹായ വേദിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും എറണാകുളം അങ്കമാലി അതിരൂപത ടീച്ചേഴ്‌സ് ഗിൽഡും സംയുക്തമായി സംഘടിപ്പിച്ച 'നിയമോദയം 2024' ഭരണഘടനാ സാക്ഷരതായജ്ഞത്തിന്റെ ഭാഗമായി ഒരേസമയം 100 സ്‌കൂളുകളിൽ നിയമബോധന ക്ലാസുകൾ സംഘടിപ്പിച്ചതിനാണ് അംഗീകാരം.

ഇന്നലെ കോളേജിൽ നടന്ന ചടങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്‌സ് അഡ്‌ജുഡിക്കേറ്റർ എസ്. സഗായ രാജ് റെക്കാഡ് നേട്ടം പ്രഖ്യാപിച്ചു. കോളേജ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ അദ്ധ്യക്ഷത വഹിച്ചു. 1000 വിദ്യാലയങ്ങളിൽ നിയമ സാക്ഷരതാ യജ്ഞം സംഘടിപ്പിക്കുന്നതിന്റെ പോസ്റ്റർ പ്രകാശിപ്പിച്ചു. ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എൻ. രഞ്ജിത്ത് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രൊഫ.ഡോ. സെലിൻ എബ്രഹാം, ടീച്ചേഴ്‌സ് ഗിൽഡ് ഡയറക്ടർ ഫാ. തോമസ് നങ്ങേലിമാലിൽ, അസി. ഡയറക്ടർ ഫാ. ജോമിഷ് വട്ടക്കര, വൈസ് പ്രിൻസിപ്പൽ പ്രമോദ് പാർത്ഥൻ, ടീച്ചേഴ്‌സ് ഗിൽഡ് പ്രസിഡന്റ് ജീബ പൗലോസ്, ഷില്പ ജോസ് എന്നിവർ സംസാരിച്ചു.