dental
വാർദ്ധക്യകാല ദന്താരോഗ്യത്തെപ്പറ്റി അമൃത സ്‌കൂൾ ഒഫ് ഡെന്റിസ്ട്രിയിൽ സംഘടിപ്പിച്ച ശില്പശാല ഡോ.ടി.വി. പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വാർദ്ധക്യകാല ദന്താരോഗ്യത്തെപ്പറ്റി അമൃത സ്‌കൂൾ ഒഫ് ഡെന്റിസ്ട്രിയിൽ ശില്പശാല സംഘടിപ്പിച്ചു. അസോസിയേഷൻ ഒഫ് ജെറിയാട്രിക്‌സ് ഡെന്റിസ്ട്രി പ്രസിഡന്റ് ഡോ.ടി.വി. പത്മനാഭൻ ഉദ്ഘാടനം നിർവഹിച്ചു.

അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംനായർ അദ്ധ്യക്ഷത വഹിച്ചു. ഡോ. സ്മിത അതാവലെ, അമൃത സ്‌കൂൾ ഓഫ് ഡെന്റിസ്ട്രി പ്രിൻസിപ്പൽ ഡോ. ആർ. ബാലഗോപാൽ വർമ്മ, പ്രോസ്‌തോഡോണ്ടിക്‌സ് വിഭാഗം മേധാവി ഡോ. വി. മഞ്ജു, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം ചെയർമാൻ ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. എസ്. രാകേഷ് തുടങ്ങിയവർ സംസാരിച്ചു.

ഡോ. പ്രിയ വിജയകുമാർ, ഡോ. മുരളി ശ്രീനിവാസൻ, ഡോ. ആശ നാർദേ, ഡോ. ജോർജ് പി. ജോൺ, ഡോ. നിവേദിത, ഡോ. തേജൽ പട്ടേൽ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.