നെടുമ്പാശേരി: ഡൽഹി കേന്ദ്രീയ സംസ്‌കൃത വിദ്യാലയത്തിൽ നിന്ന് എം.എ സംസ്‌കൃതം വേദാന്തത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി രാഷ്ട്രപതിയുടെ സ്വർണമെഡലിന് അർഹയായ പാർവതി മനോജിനെ എസ്.എൻ.ഡി.പി യോഗം കപ്രശേരി ശാഖ അനുമോദിച്ചു. ശാഖാ അംഗങ്ങളായ മനോജ് - ശ്രീന ദമ്പതികളുടെ മകളാണ്.
യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എൻ. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ, ബോർഡ് അംഗങ്ങളായ വി.ഡി. രാജൻ, പി.പി. സനകൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, ശാഖാ സെക്രട്ടറി കെ.ആർ. സോമൻ, യൂണിയൻ സൈബർ സേന ചെയർമാൻ ജഗൽ ജി. ഈഴവൻ, രാജി ഹരിദാസ് എന്നിവർ സംസാരിച്ചു.