നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം അത്താണി ശാഖ വക അത്താണി ശ്രീദുർഗാദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി എൻ.ജി. സത്യപാലൻ മുഖ്യകാർമ്മികത്വം വഹിച്ചു.

ശ്രീദുർഗ നാരായണീയ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ നാരായണീയപാരായണവും രാത്രികലാപരിപാടികളും നടന്നു. ഇന്ന് രാവിലെ ഒമ്പത് മുതൽ കളമെഴുത്തും പാട്ടും, ഉച്ചയ്ക്ക് 12ന് അന്നദാനം. തുടർന്ന് കൈകൊട്ടിക്കളി, സോളോ വയലിൻ, രാത്രി എട്ടിന് കലാപരിപാടികൾ, നാളെ വൈകിട്ട് പിന്നൽ തിരുവാതിര, നൃത്തനൃത്യങ്ങൾ. 24ന് രാത്രി മെഗാഷോ, 25ന് രാത്രി പാട്ട് പടയോട്ടം ഗോത്രോത്സവം എന്നിവ നടക്കും.

സമാപന ദിവസമായ 26ന് ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ, വൈകിട്ട് നാലിന് പകൽപ്പൂരം - രഥഘോഷയാത്ര, രാത്രി എട്ടിന് അന്നദാനം, 10ന് ആറാട്ട് പുറപ്പാട്, തിരിച്ചെഴുന്നള്ളിപ്പ് എന്നിവ നടക്കും.